Thursday, 29 February 2024

തണുക്കാത്ത മഴ

രണ്ടര മണിക്കൂറിന്റെ ദീർഘ ഫോൺ സംഭാഷണത്തിനുശേഷം അവൻ അവന്റെ കൂട്ടുകാരനെ വിളിച്ചു സന്തോഷം പങ്കുവെച്ചു അപ്പോഴും കൂട്ടുകാരൻ പറഞ്ഞത്, "സൂക്ഷിക്കണം ഇത് നിന്നെ കൂടുതൽ സങ്കടത്തിലാക്കും മാത്രമല്ല അവൾ ഇന്ന് മറ്റൊരുത്തന്റെ ഭാര്യ കൂടിയാണ്, ഇതിൽ സങ്കടങ്ങൾ മാത്രമേ ഞാൻ കാണുന്നുള്ളൂ."


അന്ന്  അവൻ പതിവ് തെറ്റിച്ചു അതിരാവിലെ എഴുന്നേറ്റു. മഴ ശക്തമാണ്. എന്തോ അവസാനം കണ്ട് പെയ്യുന്ന പോലെയായിരുന്നു.
അവൻ ഇന്നും അമ്മയുടെ ഫോൺ എടുത്ത് അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നോക്കി, ഇല്ലാ.. കിട്ടുന്നില്ല.. അപ്പോൾ  ബ്ലോക്ക്‌ ചെയ്തതല്ല സാധാരണ അവന്റെ ഫോണിൽ കിട്ടിയില്ല എങ്കിലും അമ്മയുടെ ഫോണിൽ കിട്ടാറുണ്ട്. പക്ഷെ ഇപ്പൊൾ സംഭവിച്ചിട്ടുണ്ട്.. അവൻ അവൾക്ക് അയക്കാനായി തയ്യാറാക്കി വെച്ചിരുന്ന മെസ്സജ് ഒന്നുകൂടെ എടുത്ത് നോക്കി, എന്തൊക്കെയോ ഇനിയും ചേർക്കാനുണ്ട് പക്ഷെ ഒന്നും എഴുതാൻ പറ്റുന്നില്ല. എല്ലാം സേവ് ആക്കി അവൻ  മഴ നനഞ്ഞു പള്ളിയിലേക്ക് പോയി. അവിടെ വെച്ചാണ് ഒരു മെയിൽ വരുന്നത്, ലിങ്ക്ഡ് ഇൻ ആപ്പിൽ ഒന്ന് രണ്ട് ജോലി സംബന്ധമായ നോട്ടിഫിക്കേഷൻ, സാധാരണ തുറക്കാറില്ല എന്നാലും അന്ന് തുറന്നു നോക്കി, പതിവില്ലാതെ ആരോ അവന്റെ അക്കൗണ്ട് വിസ്റ്റ് ചെയ്തിരിക്കുന്നു. ഒന്ന് രണ്ട് പ്രാവശ്യം ഉറപ്പു വരുത്താനായി വീണ്ടും വീണ്ടും അവൻ തുറന്നു നോക്കി, "അതെ  അവൾ തന്നെ... പരിപാടി എല്ലാം അവസാനിക്കാൻ കാത്തു നിന്നില്ല, മഴ തോരാൻ നിന്നില്ല, അവൻ വീട്ടിലേക്ക് വന്നു.

 എങ്ങും ഇരുപ്പ് ഉറക്കുന്നില്ല, നിമിഷനേരം കൊണ്ട് അവൻ മൂന്നു സിഗരറ്റ് വലിച്ചു തീർത്തു. "ഇനിയും അവസരം നഷ്ടപ്പെടുത്തിക്കൂടാ അവൾ ഇതിൽ നിന്നും പോയാൽ പിന്നെ ഞാൻ എങ്ങനെ അവളെ കണ്ടെത്തും" പിന്നെ രണ്ടാമത് ഒന്നും അവൻ ആലോചിച്ചില്ല. അവൾക്കായി അവൻ കരുതി വെച്ച ആ ക്ഷമകത്ത്, അങ്ങനെ വേണം ആ വാക്കുകളെ വിശേഷിപ്പിക്കാൻ. അവൻ അത് അയച്ചു കൊടുത്തു, മറുപടിക്കായി കാത്തിരുന്നു. അവന്റെ വാക്കുകൾക്കായി അവൾ കാത്തിരുന്നപോലെ പെട്ടന്നു തന്നെ, പ്രതിക്ഷിച്ചതിലും വിപരീതമായി അവൾ സ്നേഹത്തോടെ മറുപടി തന്നു. സുഖവിവരങ്ങൾ അന്നേഷിച്ചു, ഒന്ന് ഫോൺ വിളിക്കാമോ എന്ന് ചോദിച്ചു. അത്  അവനെ വളരെ വിഷമിപ്പിച്ചു. വീട്ടിൽ വെച്ച് വിളിക്കാൻ പറ്റില്ല, ബൈക്ക് എടുത്ത് പുറത്തേക്ക് പോയി, എങ്ങും സ്ഥലമില്ല, എല്ലായിടത്തും പരിചിതമായവർ, സംസാരിക്കാൻ പറ്റില്ല. അവസാനം ഒരു പെട്ടികടയുടെ അരികത്ത് മഴ നനഞ്ഞു കൊണ്ട് അവൻ അവളെ വിളിച്ചു. ശബ്ദം താഴ്ത്തിയാണ് സംസാരിച്ചു തുടങ്ങിയത്, കാരണം, ഇനി ഒരിക്കൽ പോലും അവൻ കാരണം അവൾ കരയാൻ പാടില്ല എന്ന ഉറച്ച തീരുമാനം അവനു ഉണ്ടായിരുന്നു. അവർ പരസ്പരം സംസാരിച്ചു. മഴ ഇടവേളകൾ ഇല്ലാതെ പെയ്തുകൊണ്ടിരുന്നു.

പ്രണയിച്ച പെണ്ണിനെ നഷ്ടപെടുന്നതാണ് ഏറ്റവും വലിയ വേദനയാണ്, പക്ഷെ അതിലും മുറിവേൽക്കുന്നതാണ് കാലങ്ങൾക്ക്ശേഷമുള്ള വീണ്ടുമൊരു കണ്ടുമുട്ടൽ അല്ലെങ്കിൽ അപ്രിദീക്ഷിദമായ ഒരു ഫോൺ സംഭാഷണം. അവൾ വിളിച്ചപ്പോൾ അത് വെറുമൊരു സംഭാഷണം മാത്രമായിരുന്നില്ല വർഷങ്ങളായുള്ള വീർപ്പുമുട്ടൽ കൂടിയായിരുന്നു. അവളും അവനും കരഞ്ഞു, ചിരിച്ചു, ഓർമ്മകൾ പങ്കുവെച്ചു, നഷ്ടങ്ങൾ ഓർത്തു വേദനിച്ചു. കൂടുതലും ആശ്വാസവാക്കുകൾ ആണ് പങ്കുവെച്ചത്, കാരണം ഇനി ഒരിക്കലും അവർക്ക് ഒരുമിക്കാൻ ആവില്ലല്ലോ....
വർഷങ്ങൾക്ക് ശേഷമുള്ള ഒരു ദൈര്ഘ്യമേറിയ ഒരു സംഭാഷണമായിരുന്നു അത്. പെയ്ത മഴയിൽ അവന്റെ കാലുകളിൽ ചെളി തെറിച്ച് ഒഴുകുന്നുണ്ടായിരുന്നു, പക്ഷെ നനഞ്ഞ ആ ബെഞ്ചിൽ നനയാതെ സിഗരട്ടും വലിച്ചു അവർ പരസ്പരം കാണാതെ കരഞ്ഞു കൊണ്ടേയിരുന്നു.
വീണ്ടും വിളിക്കാം എന്നുപറഞ്ഞാണ് അവൾ കട്ട്‌ ചെയ്തത്. തിരിച്ചു അവനു വീട്ടിലേക്ക് പോവാൻ തോന്നിയില്ല, ഇനി എങ്ങാനും വീണ്ടും വിളിച്ചു കരഞ്ഞാലോ, അത് അവന് ഒരിക്കലും സാധിക്കില്ല. അവൻ എങ്ങോട്ടേന്നില്ലാതെ ബൈക്ക് എടുത്ത് നീങ്ങി, ഫോൺ റിങ് ചെയ്താൽ അറിയാനായി ഷർട്ട്ന്റെ പോക്കറ്റിൽ ഇട്ടു, അന്ന്  പെയ്ത മഴയുടെ ഭംഗി അവൻ മുഴുവനും ആസ്വദിച്ചു, അന്ന്  പെയ്ത മഴക്ക് അവനെ തണുപ്പിക്കാൻ സാധിച്ചില്ല...

അവൻ ഒരു സ്ഥലം കണ്ടെത്തി, ആരും തന്നെ ശ്രെദ്ധിക്കുന്നില്ല എന്ന് ഉറപ്പിച്ച്, ഒരു സിഗരറ്റു  കൂടെ കത്തിച്ചു, വലിച്ചെടുത്ത പുക മുകളിലേക്ക് സാവകാശം പടർത്തി, മഴയുടെ തണുത്ത ആ അന്തിരിഷത്തിൽ ആ പുക അവളുടെ രൂപം തന്നെ തീർത്തു കൊടുത്തു അവനു വേണ്ടി.
സമയം വൈകിയില്ല, അവൾ വീണ്ടും വിളിച്ചു, അവർ വീണ്ടും സമയത്തെ പുറകോട്ടേക്കും മുന്നോട്ടും കൊണ്ട് പോയി, പറ്റിപ്പോയ തെറ്റുകളും, നേടാതെ പോയ ജീവിതത്തെകുറിച്ചും സംസാരിച്ചു. ഫോൺ കോൾ അവസാനിക്കാൻ നേരമായപ്പോഴേക്കും വളരെ വൈകിയിരുന്നു. പെയ്ത മഴകൊണ്ടാണോ അതോ അവൻ കരഞ്ഞത് കൊണ്ടാണോ എന്നറിയില്ല, അവന്റെ കണ്ണുകൾ ചുവന്നിരുന്നു.
മഴ ഇതൊന്നും വക വെയ്ക്കാതെ പിന്നെയും പെയ്തു കൊണ്ടേയിരുന്നു.....

രണ്ടാം ദിവസം.
മഴയുടെ അവസാനമേന്നൊണം, മേഘങ്ങൾക്കും കണ്ണിരു വറ്റിത്തുടങ്ങി. ഫോൺ ഇടയ്ക്ക് ഇടയ്ക്ക് അവൻ പരിശോധിക്കുന്നുണ്ടായിരുന്നു.. 
ഇത്തവണ അവൻ ഒന്നുകൂടെ ശ്രേദ്ധ കേന്ദ്രികരിച്ചു, അവളുടെ നമ്പർനു മാത്രമായി പ്രേത്യേകം റിങ്ടോൺഉം മെസ്സേജ്നു വേറെ ടോണും കൊടുത്ത് അടുത്ത ഫോൺ കോൾനു വേണ്ടി കാത്തിരുന്നു. കാത്തിരുന്ന 8 വർഷത്തെക്കാളും സമയ കൂടുതലായിരുന്നു അവനു ആ മണിക്കൂറുകൾ.
അവൾ പിന്നെയും അവനെ വിളിച്ചു. മൂന്നാമത്തെ ഫോൺ കോൾ ആയിരുന്നു അത്, പക്ഷെ ഇത്തവണ അവർക്ക് സംസാരിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല, രണ്ടു പേരും മൂകരായിരുന്നു , അവർ വഞ്ചിക്കപ്പെടുന്നതായി തോന്നി. അവനു കൂടുതൽ സമയം കൊടുക്കാതെ അവൾ ആ ഫോൺ കോൾ കട്ട്‌ ചെയ്തു. മറുവശത്തു അവൾ ഇല്ലാതെ ഇരുന്നിട്ടും, അവൻ പിന്നെയും സംസാരിച്ചു കൊണ്ടേയിരുന്നു. അവന്റെ ചുറ്റുമുള്ള ലോകം അവനെ ഉണർത്താൻ ശ്രെമിക്കുന്നുണ്ടായിരുന്നു , അതൊന്നും ശ്രേധിക്കാതെ അവൻ സംസാരിച്ചു കൊണ്ടേയിരുന്നു......
മഴ പെയ്തു അവസാനിച്ചിരുന്നു....
അകലെ അവസാന സ്വർണ കിരണങ്ങൾ തന്നുകൊണ്ട് മുഖം തരാതെ സൂര്യനും മറഞ്ഞു...

ആ ഇരുട്ടിൽ അവൻ വീണ്ടും ഒറ്റയ്ക്കായി.....

No comments:

Post a Comment