റോയൽ എൻഫീൽഡ് ബുള്ളറ്റ്.
പണ്ടേ ഒരു ആവേശമായിരുന്നു ബുള്ളറ്റ്. കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു ത്വര ഒന്നുടെ കേറിയത്.
അച്ചാച്ചന്റെ ഒരു വിന്റേജ് ബുള്ളറ്റ് ആണ് ആദ്യമായി ഓടിക്കുന്നത്. ഒരു 10 മീറ്ററെ ഓടിച്ചുള്ളൂ എന്നാലും, അന്ന് അത് ഒരു ആവേശം കൊള്ളിച്ചു. കോളേജിൽ പഠിക്കുമ്പോൾ, ബുള്ളറ്റ് ന്റെ സീസൺ ആയി, ഒരു വിധം പണമുള്ള എല്ലാവരും ബുള്ളറ്റ് വാങ്ങാൻ തുടങ്ങി, അന്ന് കോളേജിൽ എന്റെ വീടിന്റെ അടുത്ത് നിന്നും ഒരു ചെറുപ്പക്കാരൻ ഒരു എൻഫീൽഡ് ഡീസർട്ട് സ്ട്രോമം 500 വാങ്ങി. അത് എന്നെ ഒന്നുകൂടെ സ്വപനം കാണാനും സ്വന്തമായി ഒരു ബുള്ളറ്റ് നേടിയെടുക്കാനും സ്വാധിനിച്ചു. ഞാൻ അന്ന് എടുത്ത ഒരു തീരുമാനം ആണ്, ഓടിക്കുന്നു എങ്കിൽ സ്വന്തം ബുള്ളറ്റ് മാത്രമേ ഓടിക്കു എന്ന്. പിന്നീട് പല തവണ, പല രീതിയിലും ബുള്ളറ്റ് ഓടിക്കേണ്ടി വന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ടെകിലും, പിടിച്ചു നിന്നു, പോരാടി അവസാനം വീട്ടിൽ എങ്ങനെ സംസാരം വന്ന് ബുള്ളറ്റ് ഒരെണം അതും Royal Enfield Desert Strom 500 വാങ്ങി. പക്ഷെ ഒരു തവണയേ ഞാൻ ബുള്ളറ്റ് വേണം എന്ന് വീട്ടിൽ പറഞ്ഞുള്ളൂ, അന്ന് ഞങ്ങളുടെ കുടുംബത്തിന്അ ത് വാങ്ങാൻ ഉള്ള കഴിവ് ഇല്ലായിരുന്നു. അതെ പിന്നെ ഞാൻ ആ ഒരു വിഷയം വീട്ടിൽ സംസാരിച്ചിട്ടേയില്ല.
ബൈക്ക് വന്നപ്പോൾ ആണ് മറ്റൊരു തീരുമാനം എടുത്തത്, ഒരു പേരിട്ടു അതു ഞാൻ മാത്രേ അവളെ വിളിക്കു. അവളെ സ്വന്തം കാമുകിയായി സ്വീകരിച്ചു. ഇനി വേറെ ആരുടെയും ബുള്ളറ്റ് ഓടിക്കില്ല എന്നുള്ള തീരുമാനം, ഒരു ഏക പത്നി വ്രതം പോലെ ഞാൻ അത് അങ്ങ് അനുഷ്ഠിച്ചു പോന്നു. എന്നാൽ ഇന്ന് സെപ്റ്റംബർ 5 2023, ആ വ്രതം അങ്ങ് തെറ്റിക്കേണ്ടി വന്നു.
എന്നാൽ അതിൽ ഒട്ടും കുറ്റബോധം ഇല്ലാതാനും. ഒരുപാട് വട്ടം കൈയിൽ വന്ന് പോയ ഒരു ബുള്ളറ്റ് ആണ്, അന്നൊക്കെ ഒഴിവാക്കിയെങ്കിലും ഇന്ന് അത്രമേൽ പ്രിയപ്പെട്ട അമ്മച്ചി പറഞ്ഞപ്പോൾ, എടുത്ത വാഗ്ദാനങ്ങളും ആദർശങ്ങളും ഉപേക്ഷിക്കേണ്ടി വന്നു. കുറ്റബോധം ഒന്നും ഇല്ലാ, ഞാൻ പറഞ്ഞല്ലോ ചില സമയങ്ങളിൽ ആദർശങ്ങളെക്കാൾ പ്രസക്തിയുണ്ട് ചിലരുടെ വാക്കുകൾക്ക്.